
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഷാലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷിനാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ ഷാലിന്‍ മാവൂര്‍-കോഴിക്കോട് റോഡില്‍ പൂവാട്ടുപറമ്പ് പാറയില്‍ ബസ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും വൈദ്യുതി പോസ്റ്റിലുമായി ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരു മരണം
കൊല്ലം: കൊല്ലം ജോനകപ്പുറത്ത് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്. മദ്യ ലഹരിയില്‍ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയില്‍ എടുത്തു. ഹാര്‍ബര്‍ റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞു കയറുകയായിരുന്നു. പരുക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തില്‍ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചു കയറിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിക്കിടെ അധ്യാപികയുടെ ഫോണ്‍ പിടിച്ചെടുത്തു; 'ഒഴിവാക്കി, കര്‍ശന നടപടി'