
മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്. വിശാഖ പട്ടണത്ത് നിന്നും കോയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത് (26) സാലിഹ് (26) ഷെഫീക്ക് (28) ഷബീർ (28) സലീം (26) സുമേഷ് (25) എന്നിവരാണ് പിടിയിലായത്. പെരുമ്പടപ്പ് പൊലീസിൻ്റെയും മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട
റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് ഉണ്ടായിരുന്നത്. ബാഗിനുള്ളിൽ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു ലഹരി വേട്ട.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam