കോഴിക്കോട്ട് 14-കാരനെ തോണിയിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി; 66-കാരൻ അറസ്റ്റിൽ

Published : Jul 17, 2026, 09:52 PM IST
kozhikode boy sexual assault

Synopsis

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കറി(66) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കറി(66) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കര്‍ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥി തന്നെയാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനമേഖലയിലെ പന്നിഫാമിൽ ജീവനക്കാരൻ, ദിവസങ്ങളോളം നിരീക്ഷിച്ച് പൊലീസ്; രണ്ട് പതിറ്റാണ്ടിലേറെ ഒളിവിൽ കഴിഞ്ഞ ബലാത്സംഗ കേസ് പ്രതി പിടിയിൽ
അമല ആശുപ്രതിയിൽ 30 മണിക്കൂറോളം നീണ്ട യുഎൻഎ ഉപരോധം അവസാനിച്ചു