
പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയായ സെൽവരാജ് ആണ് ഇന്ന് വൈകിട്ടോടെ പിടിയിലായത്. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 2004 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാൾ. ഇയാൾക്കെതിരെ 2023 ൽ കോടതി ലോങ് പെൻ്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിയാമായിരുന്ന പ്രതി വർഷങ്ങളായി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. പിന്നീട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ കേരളം വിട്ട് കർണാടകയിലേക്ക് കടന്നു. കേരള - കർണാടക അതിർത്തിയോട് ചേർന്ന വനമേഖലയിലെ ഗ്വാളിമുഖ് എന്ന സ്ഥലത്തുള്ള ഒരു പന്നി ഫാമിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.
കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ജിനു, സി.പി.ഒമാരായ അഭിലാഷ്, ബിൻഷാദ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെ അതീവ രഹസ്യമായി പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ ഗ്വാളിമുഖ്‌ലെ ഒളിത്താവളത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam