കേബിളിൽ കുരുങ്ങി വീണ് പരിക്ക്, യുവാവിന്റെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റു, അപകടം കോഴിക്കോട് മലാപ്പറമ്പിൽ

Published : Jan 30, 2026, 07:44 PM IST
cable accident

Synopsis

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കുന്ദമം​ഗലം പന്തീർപ്പാടം സ്വദേശിയായ ബിജുവിന് കേബിൾ കയ്യിൽ കുരുങ്ങി പരിക്കേൽക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരിക്കേറ്റു. കുന്ദമം​ഗലം സ്വദേശിയായ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ കൈപ്പത്തിയിൽ ആഴത്തിലുള്ള മുറിവേറ്റു. ബൈക്കിന് വേ​ഗം കുറവായത് കൊണ്ടാണ് കേബിൾ കഴുത്തിൽ കുരുങ്ങാതിരുന്നതെന്ന് ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കുന്ദമം​ഗലം പന്തീർപ്പാടം സ്വദേശിയായ ബിജുവിന് കേബിൾ കയ്യിൽ കുരുങ്ങി പരിക്കേൽക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് കേബിൾ കിടന്നിരുന്നത് എന്ന് ബിജു പറയുന്നു. 

പിന്നിൽ നിന്ന് മറ്റൊരു വാഹനം ഹോണടിച്ചപ്പോൾ വണ്ടി സൈഡാക്കിയതാണ്. കേബിൾ കയ്യിൽ കുരുങ്ങി രക്തസ്രാവമുണ്ടായി. അപ്പോൾ തന്നെ ആശുപത്രിയിൽ പോയി. ആ സമയത്ത് അവിടെ ആരും ഇല്ലായിരുന്നെങ്കിൽ താൻ വളരെയധികം ബുദ്ധിമുട്ടിയേനെയെന്നും ബിജുവിന്റെ വാക്കുകൾ. പെട്ടെന്ന് കാഴ്ചയിൽ പെടുന്ന രീതിയിലായിരുന്നില്ല കേബിൾ കിടന്നിരുന്നത്. അവിടങ്ങളിൽ ഒരുപാട് സ്ഥലത്ത് ഇത്തരത്തിൽ കേബിളുകൾ കിടക്കുന്നുണ്ട്. ആവശ്യമായ നടപടി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ലെങ്കിൽ ചിലപ്പോൾ ആളുകളുടെ ജീവന് തന്നെ ആപത്തായേക്കുമെന്ന ആശങ്കയും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ' എന്ന് ആക്രോശിച്ച് ആക്രമണം; 16കാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി
എന്നാലുമെന്റെ കുഞ്ഞേ എങ്ങനെ പറ്റി! ദൃശ്യങ്ങൾ കണ്ടാൽ ആരും ചോദിച്ചുപോകും, കണ്ണൂരിൽ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്