ബൽത്തങ്ങാടിയിൽ പാടത്ത് വിദേശ നിർമിത ഇലക്‌ട്രോണിക് ഉപകരണവും ബലൂൺ അവശിഷ്ടങ്ങളും, പരിഭ്രാന്തിക്ക് പിന്നാലെ ആശ്വാസം!

Published : Jan 30, 2026, 05:31 PM IST
Balloon

Synopsis

ബൽത്തങ്ങാടിയിലെ പുത്തിലയിൽ ഒരു കൃഷിപ്പാടത്ത് വിദേശ നിർമിത ഇലക്‌ട്രോണിക് ഉപകരണവും ബലൂൺ അവശിഷ്ടങ്ങളും കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. 

കാസർകോട്: ബൽത്തങ്ങടി പുത്തിലയിൽ കൃഷിപ്പാടത്ത് പതിവ് പോലെ എത്തിയ കർഷകർ വിദേശ നിർമിത ഇലക്‌ട്രോണിക് ഉപകരണവും ബലൂൺ അവശിഷ്ടങ്ങളും കണ്ടെത്തി. ഉടനെ തന്നെ അവർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തിയിട്ടും സംഭവമെന്താണെന്ന് മനസ്സിലാക്കാനായില്ല. അതിനിടയിൽ ഉപകരണത്തിന്റെ ഫോട്ടോ ഗൂഗിളിൽ പരിശോധിച്ചപ്പോളാണ് കാലാവസ്ഥാനിരീക്ഷണ ഉപകരണമാണെന്ന് മനസ്സിലായത്. മംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. മംഗളൂരുവിലെ കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽനിന്ന് നിത്യേന ഹൈഡ്രജൻ ബലൂണിനൊപ്പം പറത്തിവിടുന്ന കാലാവസ്ഥാനിരീക്ഷണ ജിപിഎസ് ഉപകരണമാണിത്. 

കഴിഞ്ഞ മാസമാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തനമരംഭിച്ചത്. ആകാശത്തിലെ താപനിലയും ഈർപ്പവും കാറ്റിന്റെ ഗതിയുമൊക്കെ മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഉപകരണം അയക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ദിവസവും പുലർച്ചെ നാലരയോടെ ഈ ഉപകരണം പറത്തിവിടും. ബലൂണിന്റെ കാറ്റുപോകുകയോ പൊട്ടുകയോ ചെയ്താൽ ഇത് എവിടെയെങ്കിലും വീഴും. ഇത്തരം ഉപകരണം കണ്ടാൽ ഇനി പേടിക്കേണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കണമെന്നും അവർ പറഞ്ഞു. ഇതോടെ നാട്ടുകാരുടെ ഭീതിയും അകന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സ്ഥലമാണ് ബൽത്തങ്ങടി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഎസ്എഫിന്റെ തീം സോങ്ങിൽ ലീ​ഗ് നേതാക്കൾക്കൊപ്പം പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും -വിവാദം
ഗുരുവായൂരിൽ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത് 219 വിവാഹങ്ങൾ, ഇനിയും കൂടിയേക്കാം; നിർദേശങ്ങളുമായി ദേവസ്വം