കോഴിക്കോട് ഇന്ന് 68 പേര്‍ക്ക് രോഗബാധ, 37 പേര്‍ക്ക് സമ്പര്‍ക്കം വഴി

By Web TeamFirst Published Jul 27, 2020, 8:03 PM IST
Highlights

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം പോസിറ്റീവായത്.  മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
 

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 68 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 37 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത്‌നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള 12 അതിഥി തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം പോസിറ്റീവായത്.  മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്. 

ഇതോടെ 633 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 145 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 154 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 174 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 44 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും 98 പേര്‍ എന്‍ഐടി മെഗാ എഫ്എല്‍ടിയിലും  8 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും,5 പേര്‍ കണ്ണൂരിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍  എറണാകുളത്തും ഒരാള്‍  കാസര്‍കോഡും ചികിത്സയിലാണ്.
 

click me!