പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച: കോഴിക്കോട് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ

Published : Jan 13, 2024, 08:18 AM IST
പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച: കോഴിക്കോട് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ

Synopsis

കറൻസിയുമായി പോയ വാഹനത്തിന് അകമ്പടി പോകാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ലെന്നും തോക്ക് കൈയ്യിലെടുത്തില്ലെന്നും കുറ്റം

കോഴിക്കോട്: കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ. എസിപി ടിപി ശ്രീജിത്തിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഹൈദരാബാദിലെ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാൽ പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കറൻസിയുമായി പോയ വാഹനത്തിന് അകമ്പടി പോകാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല, സര്‍വീസ് പിസ്റ്റൾ കൈവശം വെച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം