
കോഴിക്കോട്: ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതിയുമായി കോഴിക്കോട് ജില്ലാഭരണകൂടം. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ എഫ്എൽടിസികൾ, സിഎഫ്എൽടിസികൾ എന്നിവിടങ്ങളിൽ കൃത്യസമയത്ത് ഓക്‌സിജൻ എത്തിക്കാനാണ് പുതിയ നടപടി.
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരമാവധി ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച് കേരളാ മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ എത്തിക്കാൻ വില്ലേജ് ഓഫീസർമാർക്ക് ജില്ലാ കലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിക്കും. പദ്ധതി ഏകോപനത്തിനായി എഡിഎം എൻ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam