കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

By Web TeamFirst Published Aug 1, 2020, 10:56 PM IST
Highlights

കോഴിക്കോട് ജില്ലയിലെ 15 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു. 

കോഴിക്കോട്: കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ 15 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 35 ആഴ്ചവട്ടം, പയ്യോളി മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 2, 30, 33,34,35, 36, കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 1,2, 3, 9, 11,12,13 തൂണേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 തൂണേരി ടൗണിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. 

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ ഞായാറാഴ്ചകളിലെ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കൽ സ്ഥാപനങ്ങളും  മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

Read Also: കൊവിഡ് വ്യാപനം: കോഴിക്കോട് ഏഴ് കണ്ടൈന്‍മെന്‍റ് സോണുകൾ കൂടി

click me!