കോഴിക്കോട്: കൊവിഡ് 19 സമ്പർക്ക വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടൈന്‍മെന്‍റ്  സോണുകള്‍ പ്രഖ്യാപിച്ചു. ഏഴ് പുതിയ കണ്ടൈന്‍മെന്‍റ്  സോണുകളാണ് ജില്ലാ കലക്റ്റർ പ്രഖ്യാപിച്ചത്. 

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാർഡ് ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്,  15-കണ്ണുവയൽ എന്നീ വാർഡുകളും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ  വാർഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56- ചക്കും കടവും വാർഡ് - 36കല്ലായിയും എന്നിവയുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്‍റ്  സോണുകൾ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈന്‍മെന്‍റ്  സോണുകളാണ്.