Latest Videos

രാത്രി ആരും കാണില്ലെന്ന് കരുതി, പക്ഷേ രാവിലെ എല്ലാരും കണ്ടു! പുഴയരികിൽ പതുങ്ങിയെത്തി മാലിന്യം തള്ളി, പിടിവീണു

By Web TeamFirst Published Mar 24, 2024, 1:40 AM IST
Highlights

സുഹൈലിന്‍റെ മത്സ്യക്കട അധികൃതര്‍ അടപ്പിച്ചു

കോഴിക്കോട്: എന്‍ ഐ ടി കാംപസിലേക്കുള്ള കുടിവെള്ള പദ്ധതി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പുഴയുടെ ഭാഗത്ത് മത്സ്യാവശിഷ്ടങ്ങള്‍ ബക്കറ്റോടെ തള്ളിയ മത്സ്യക്കച്ചവടക്കാരനെതിരെ നടപടി. കൊടുവള്ളി മുനിസിപ്പാലിറ്റിയുടെയും ചാത്തമംഗലം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതിചെയ്യുന്ന പുഴയിലാണ് മാലിന്യം തള്ളിയത്. സംഭവത്തില്‍ കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയിലെ മത്സ്യക്കച്ചവടക്കാരനായ സുഹൈലിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സുഹൈലിന്‍റെ മത്സ്യക്കട അധികൃതര്‍ അടപ്പിച്ചു.

പുഴയരികില്‍ സ്ഥാപിച്ച സി സി ടി വിയില്‍ ഇയാള്‍ സ്‌കൂട്ടറില്‍ എത്തുന്നതും അവശിഷ്ടങ്ങള്‍ ബക്കറ്റോടെ തള്ളുന്നതും കൃത്യമായി പതിഞ്ഞിരുന്നു. പുള്ളന്നൂര്‍ കല്ലുംപുറം മൊയോട്ട കടവിലാണ് ഇയാള്‍ മാലിന്യം തള്ളിയത്. നാട്ടുകാര്‍  പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളി നഗരസഭ ആരോഗ്യ വിഭാഗവും ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. സുധിര്‍, കെ.പി അബ്ദുല്‍ ഹക്കിം എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. നിരവധി ജലനിധി പദ്ധതികളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!