കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

Published : Mar 30, 2024, 08:22 PM IST
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മുച്ചക്ര സ്‌കൂട്ടറില്‍ ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

Synopsis

കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഫി (29) ആണ് മരിച്ചത്

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഫി (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ആറ്റിങ്ങലിലെ പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ വീണു; ഫയർ ഫോഴ്സ് രക്ഷയായി

മുഹമ്മദ് ഷാഫി സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറില്‍ ഇതുവഴി വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണം സംഭവിച്ചത്. മാതാവ്: ജമീല, സഹോദരി: ഫാത്തിമത്ത് സുഹറ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും