തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി, ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Published : Aug 29, 2026, 07:25 AM IST
Thiruvananthapuram Man Death

Synopsis

തിരുവനന്തപുരത്ത് കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ സ്വദേശി അജിത് കുമാ‍ർ ആണ് മരിച്ചത്.മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതിനിടെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം സുകുമാരവിലാസത്തില്‍ അജിത് കുമാ‍ർ (56) ആണ് മരിച്ചത്. ആക്രികച്ചവടം നടത്തുന്ന ഇയാൾ മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതായിരുന്നു.

തിരുവോണ ദിവസം രാവിലെ 9:30 ഓടെ നാട്ടുകാരാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. ഭാര്യ: സിന്ധു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ
സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ