കോഴിക്കോട് മദ്രസ ബസാർ അപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

Published : Dec 25, 2020, 11:16 PM IST
കോഴിക്കോട് മദ്രസ ബസാർ അപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

Synopsis

വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന മരണമടഞ്ഞവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

കോഴിക്കോട്: ദേശീയ പാത 766 ൽ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കുന്ദമം‌ഗലം പടനിലം പാറേമടക്കുമ്മല്‍ ശശി(45) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വള്ളിയാട്ടുമ്മൽ സന്തോഷ് (44) മരണമടഞ്ഞിരുന്നു.

ഇവരുടെ കൂടെയുണ്ടയിരുന്ന സുഹൃത്ത്​ വള്ളിയാട്ടുമ്മൽ ശശി (40) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്​. വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന മരണമടഞ്ഞവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാടേയ്ക്കുള്ള സൂപ്പർ ഫാസ്റ്റിൽ ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ, പിണങ്ങി ഡ്യൂട്ടി ഉപേക്ഷിച്ച് ഡ്രൈവർ
ഭർത്താവിനെ ആക്രമിച്ചത് തടയാൻ ശ്രമിച്ചു, ഒൻപത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദ്ദനം, മൂന്ന് പേർ പിടിയിൽ