മകൾ മരുന്നുവാങ്ങാൻ പോയി; നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല, ചവിട്ടി പൊളിച്ചപ്പൊൾ രോഗി തൂങ്ങിമരിച്ച നിലയിൽ

By Web TeamFirst Published Sep 9, 2022, 9:13 PM IST
Highlights

പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനെയാണ്  ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: പേവാർഡിൽ രോഗി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി രാജനെയാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മരുന്നു നൽകാനായി സ്റ്റാഫ് നഴ്സെത്തിയപ്പോൾ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. തുടർന്ന്  വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

'ആലപ്പുഴയിലും ഓണത്തല്ല്'; താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി, ഉപകരണങ്ങൾ തല്ലിത്തകർത്തു

അതേസമയം കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്നുള്ള മറ്റൊരു വാർത്ത ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി എന്നതാണ്. ആശുപത്രിക്ക് മുന്നിൽ വച്ചാണ് ഗുണ്ടാസംഘങ്ങൾ ആദ്യം ഏറ്റുമുട്ടിയത്. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാ‍ർഡിലേക്ക് ഓടിക്കയറിയതോടെയാണ് സംഘർഷം ആശുപത്രിയിലേക്ക് നീണ്ടത്. ഇയാളെ പിന്തുടർന്ന് എത്തിയ ഗുണ്ടാ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരങ്ങളടക്കം ഇവർ തല്ലിത്തകര്‍ത്തു. ഡോക്ടറുടെ ക്യാബിന്റെ വാതിൽ ചില്ലുകളടക്കം അടിച്ചു തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘങ്ങൾ കടന്നുകളഞ്ഞിരുന്നു. നിരവധി രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ആശുപത്രിയിലുണ്ടായിരുന്ന സമയത്തായിരുന്നു ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. അക്രമികളെ കണ്ടെത്തി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായുള്ള തിരച്ചിലിലാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിക്കുള്ളിൽ നടന്ന സംഘർഷത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ഞെട്ടലിലാണ്. എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാണ് ഇവർ പറയുന്നത്.

പേവിഷ വാക്സീന്‍റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കണം,ഹർജി സുപ്രീംകോടതി പരിഗണിക്കും

click me!