അവസാനം നാട്ടിലെത്തിയത് ഭാര്യയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി; ഗൃഹനാഥന്‍ സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Apr 14, 2026, 05:55 PM IST
expat death

Synopsis

സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് വെച്ച് കോഴിക്കോട് സ്വദേശിയായ അലവിക്കുട്ടി (56) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെ സൗദിയിലേക്ക് മടങ്ങിയതായിരുന്നു ഇദ്ദേഹം. മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോഴിക്കോട്: സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മടവൂരിലെ ചക്കാലക്കല്‍ നായിക്കുണ്ടത്തില്‍ താമസിക്കുന്ന വയനാട് സ്വദേശി അലവിക്കുട്ടി (56) ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു മരണം. ഭാര്യയുടെ വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ടാണ് അലവിക്കുട്ടി അവസാനമായി നാട്ടിലെത്തിയത്. വൃക്ക മാറ്റിവയ്ക്കുന്ന ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുടുംബസമേതം ചക്കാലക്കല്‍ നായിക്കുണ്ടത്തില്‍ പുതിയ വീട് വെച്ച് താമസമാരംഭിക്കുകയും പിന്നീട് സൗദിയിലേക്ക് തന്നെ തിരിച്ച് പോകുകയും ചെയ്തു. അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ കുഞ്ഞയമു. മാതാവ്: ബീപാത്തു. ഭാര്യ: ശരീഫ. മക്കള്‍: അന്‍ഫിദ, അസ്മിദ.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപകട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തൽ, മലപ്പുറത്ത് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് മനപ്പൂർവ്വം ഇടിച്ചത്, 3 പേര്‍ അറസ്റ്റില്‍
മലപ്പുറത്ത് മൂന്ന് വാഹനാപകടങ്ങളിലായി ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്