
മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗ ഫല്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് വീഴ്ത്തിയെന്നാണ് കേസ്. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇടിയില്‍ യുവാക്കളുടെ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാ ണെന്ന് വ്യക്തമായത്. തച്ചനാട്ടുകര നാട്ടുകല്ലില്‍ രണ്ടുമാസത്തോളം മുമ്പ് കൗമാരക്കാരായ വിദ്യാര്‍ ഥികളുടെ ഫുട്ബാള്‍ മേളയില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായിരു ന്നു. ഇതുസംബന്ധിച്ച് നാട്ടുകല്‍ പൊലീസില്‍ പരാതിയും കേസു മുണ്ട്. കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെയാണ് പുതിയ സം ഭവത്തില്‍ പെരിന്തല്‍മണ്ണ പൊലി സ് കേസെടുത്തത്. ഇവരില്‍ മൂ ന്നുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam