ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍; ലഭിച്ചത് 10 രൂപ പോലും വിലയില്ലാത്ത 'നട്ട്'

Published : Jul 07, 2020, 10:24 PM IST
ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍;  ലഭിച്ചത് 10 രൂപ പോലും വിലയില്ലാത്ത 'നട്ട്'

Synopsis

6299 രൂപ നല്‍കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്‍കിയ കക്കോടി  സ്വദേശിയ്ക്കാണ്  പകരം പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്

കോഴിക്കോട്: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത കാര്‍ വാഷറിന് പകരം യുവാവിന്  ലഭിച്ചത് പത്ത് രൂപ പോലും വിലയില്ലാത്ത നട്ട്.  6299 രൂപ നല്‍കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്‍കിയ കക്കോടി  സ്വദേശിയ്ക്കാണ്  പകരം നട്ട് ലഭിച്ചത്. ജൂലൈ രണ്ടിനാണ് സ്റ്റാര്‍ ക്യൂ എക്‌സ് എന്‍ ടി - എസ് 5 എന്ന ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തത്. 

ഇന്നലെ രാവിലെ സാധനം വീട്ടിലെത്തി. എന്നാല്‍ ലഭിച്ചത് ചെറിയ പാക്കറ്റായതിനാല്‍ സംശയം പ്രകടിപ്പിക്കുകയും അപ്പോള്‍ തന്നെ നിരസിക്കുകയും ചെയ്തു. അഡ്രസടക്കം എല്ലാ വിവരങ്ങളും കൃത്യമായതിനാല്‍ സാധനം ഓര്‍ഡര്‍ നല്‍കിയ അതേ രീതിയില്‍ തന്നെ  തിരിച്ചയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡെലിവറി ഏജന്‍സിയുടെ പ്രതികരണം. ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമായില്ല. മടക്കി അയച്ചാല്‍ പണം തിരികെ ലഭിക്കുമെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഘോരവനത്തിൽ വഴിയറിയാതെ കുടുങ്ങി ശബരിമല തീർഥാടകർ, സംഘത്തിൽ കൊച്ചുകുട്ടിയും; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ തിരികെയെത്തിച്ചു
തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ