
കോഴിക്കോട്: സ്വകാര്യ പാര്‍സല്‍ കമ്പനിയുടെ വലിയ ലോറി റോഡില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ബാലുശ്ശേരി അറപ്പീടികയില്‍ ഇന്ന് ഉച്ചക്ക് 12 ഓടെയാണ് സംഭവം. എ.പി.എസ് പാര്‍സല്‍ കമ്പനിയുടെ ലോറി റോഡിന് അരികിലെ ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ന്ന ചെറിയ കുഴിയില്‍ അകപ്പെട്ടു പോവുകയായിരുന്നു.
ചെറിയ റോഡ് ആയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം അതോടെ തടസ്സപ്പെട്ടു. ബാലുശ്ശേരി അറപ്പീടികയില്‍ നിന്നും കരിയാത്തന്‍ കാവ്-നന്‍മണ്ട ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന റോഡാണിത്. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ജെസിബി എത്തിച്ച് കയര്‍ കെട്ടി ലോറി കുഴിയില്‍ നിന്നും പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
ഇലക്ട്രിക് പോസ്റ്റില്‍ അമര്‍ന്നുപോയതിനാല്‍ പോസ്റ്റ് തകരുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. വിവരം അറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.
'വലിയ ഏകാന്തത' മുതിർന്ന പൗരന്മാരുടെ പ്രശ്നപരിഹാരത്തിന് സാമൂഹിക ഇടപെടൽ വേണം: അഡ്വ. ഇന്ദിരാ രവീന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam