
കോഴിക്കോട്: കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ് ഐ ക്കു നേരെ ആക്രമണം. കസബ എസ് ഐ അഭിഷേകിന് നേരെ ആണ് ആക്രമണം ഉണ്ടായത്.
പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. പാളയത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടപറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ഡ്രൈവര്‍ സക്കറിയയ്ക്കും പരിക്കേറ്റു.
Read Also: ജനസഭയിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്,അന്യായമായി സംഘം ചേർന്നതിന് സ്ത്രീകൾ അടക്കം 75പേർക്കെതിരെ കേസ്
കോഴിക്കോട് തോപ്പയിലിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പങ്കെടുത്ത ജനസഭ തടസ്സപ്പെടുത്തിയ സംഭവത്തിൽ വെള്ളയിൽ പൊലീസ്കേ സെടുത്തു . സ്ത്രീകൾ ഉൾപ്പെടെ 75 പേർക്ക് എതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകളിലാണ് കേസ്.
ആവിക്കൽ മാലിന്യപ്ലാന്‍റ് വിഷയം ചർച്ച ചെയ്യാൻ ആണ് എം എല്‍ എ തോട്ടത്തിൽ രവീന്ദ്രൻ ജനസഭ വിളിച്ചു ചേർത്തത്. ഈ ജനസഭയിലാണ് സംഘർഷം ഉണ്ടായത്. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു
അറുപത്തേഴാം വാര്‍ഡിലെ ജനസഭക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ച യോഗത്തിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല.എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ ജനസഭ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി. പദ്ധതിയെ കുറിച്ചുള്ള ആശങ്കള്‍ അടങ്ങിയ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് ഇവര്‍ എത്തിയത്. ഇത് ചോദിക്കാന്‍ അവസരം നിഷേധിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു
അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എം എല്‍ എ ജനസഭക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജനസഭ പെട്ടെന്ന് പിരിഞ്ഞു. ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം എംഎല്‍എയുടെ യോഗം അലങ്കോലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു.
Read Also: കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച് മകന്‍; മൃതദേഹം കണ്ട് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു, ഇന്ന് സംസ്കാരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam