ഭാര്യക്കൊപ്പം അരൂരിൽ വാടക വീടെടുത്ത സോഫ്റ്റ് വെയർ എഞ്ചിനീയറെക്കുറിച്ച് പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചു, കയ്യോടെ പിടിയിലായി

Published : Nov 13, 2025, 04:33 AM IST
Software Enginee

Synopsis

ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നായിരുന്നു ബുധനാഴ്ച പുലർച്ചെ പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തിയത്

ആലപ്പുഴ: ആലപ്പുഴയിലെ അരൂരിൽ വൻ മയക്ക് മരുന്ന് വേട്ട. അര കിലോയോളം എം ഡി എം എയുമായി കോഴിക്കോട് ഫറുക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അരൂരിലെ വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പൊലിസും ചേർന്ന് പിടി കൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

രഹസ്യ വിവരം ലഭിച്ചത് പൊലീസ് മേധാവിക്ക്

കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടകവീട്ടിൽ താമസിച്ച് ലഹരിവിൽപന നടത്തുകയായിരുന്നു ശ്രീമോൻ എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോഫ്റ്റ് വെയർ എഞ്ചിനീയ‍ർ

പിടിയിലായ ശ്രീമോൻ സോഫ്റ്റ് വെയർ എഞ്ചിനീയ‍ർ ആണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ