കോഴിക്കോട്ട് വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് കൈക്കും കാലിനും പൊള്ളലേറ്റു

Published : Apr 25, 2026, 06:43 PM IST
Sunburn

Synopsis

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. കൊടിയത്തൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീലിന് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൈകളിലും കാലുകളിലും പൊള്ളലേറ്റത്. 

കോഴിക്കോട്: ജോലിക്കിടെ യുവാവിന് പൊള്ളലേറ്റതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിലാണ് അത്യാഹിതമുണ്ടായത്. ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു.

ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിന് സമീപത്ത് വെച്ചാണ് കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് കൈകാലുകളില്‍ പൊള്ളിയതിന് സമാനമായി കുമിള രൂപപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറണ്ട് ബില്ല് പിരിച്ചത് 137277 രൂപ, ബാങ്കിലടയ്ക്കാതെ തിരിമറി, കോടതി ശിക്ഷിച്ചതോടെ മുങ്ങി, ഒടുവിൽ വിജിലൻസ് പിടിയിൽ
തൊളിക്കോട് കെ.എസ്.ഇ.ബി ഓഫീസിലെ ക്യാഷർ സക്കീർ ഹുസൈൻ, പിരിച്ച 1.37 ലക്ഷം മുക്കി, കേസായതോടെ മുങ്ങി; ഒളിവിലായിരുന്ന പ്രതി പിടിയിൽ