വന്യമൃ​ഗങ്ങളെ തുരത്താൻ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആദിവാസി യുവാവിന് പരിക്ക്

Published : Jun 17, 2022, 09:32 PM IST
വന്യമൃ​ഗങ്ങളെ തുരത്താൻ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആദിവാസി യുവാവിന് പരിക്ക്

Synopsis

രാത്രിയിൽ വീടിന് സമീപത്ത് എത്തുന്ന വന്യമൃഗളെ തുരത്താൻ ആദിവാസികൾ പടക്കം പൊട്ടിക്കുന്നത് പതിവാണ്.

ഇടുക്കി: വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ച് ആദിവാസിക്ക് പരിക്കേറ്റു. ഇടമലക്കുടി ഷെഡുകുടിയിൽ ഉത്രകുമാറിനാണ് (45)ണ് കൈക്കും ദേഹത്തും പരിക്കേറ്റത്. രാത്രിയിൽ വീടിന് സമീപത്ത് എത്തുന്ന വന്യമൃഗളെ തുരത്താൻ ആദിവാസികൾ പടക്കം പൊട്ടിക്കുന്നത് പതിവാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം ഓലപ്പുരയുടെ മുകളിൽ ഉത്രകുമാർ ഉണക്കാൻ വെച്ചിരുന്നു. പൊരിവെയിലത്ത് ചൂട് കൂടിയതോടെ ഓലപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

കൈയ്ക്കും ദേഹത്തും പരിക്കേറ്റ ഇയാളെ സമീപവാസികൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.   പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ മണിക്കുറുകൾ കഴിഞ്ഞാണ് ഉത്രകുമാറിന് ആശുപത്രിയിലെത്താൻ കഴിഞ്ഞത്. മഴക്കാലമാകുന്നതോടെ ഇതുവഴിയുള്ള യാത്ര പൂർണമായി നിലക്കും. 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു