'എന്റെ കാര്യങ്ങളെല്ലാം അവനറിയാം. എന്നിട്ടും പിൻമാറിയില്ല....ഒപ്പം ജീവിക്കാന്‍ കഴിയില്ല..."

Web Desk   | Asianet News
Published : Feb 07, 2022, 07:45 PM IST
'എന്റെ കാര്യങ്ങളെല്ലാം അവനറിയാം. എന്നിട്ടും പിൻമാറിയില്ല....ഒപ്പം ജീവിക്കാന്‍ കഴിയില്ല..."

Synopsis

രാവിലെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട്: 'എന്റെ കാര്യങ്ങളെല്ലാം അവനറിയാം. എന്നിട്ടും പിൻമാറിയില്ല....ഒപ്പം ജീവിക്കാന്‍ കഴിയില്ല..." തുടങ്ങിയ വാക്കുകൾ അടങ്ങിയ വിവാഹദിവസം മരിച്ച വധു മേഘയുടെ ആത്മഹത്യ കുറിപ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

ഞായറാഴ്ചയാണ് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെയും സുനിലയുടെയും മകൾ മേഘ(30) മരിച്ചത്. മേഘയുടെ വീട്ടില്‍ അവളുടെ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തിൻ്റെ അലങ്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്.

രാവിലെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.  ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ് മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. മേഘയുടെ ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ വിവാഹം കഴിക്കാനിരുന്ന ആളെ ചോദ്യം ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശൻ പറഞ്ഞു. 

ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബുവാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയ്ക്ക്  വേറെ പ്രണയമുണ്ടായിരുന്നെന്ന് സംശയിക്കുന്ന തരത്തിലുള്ളതാണ് കുറിപ്പ്. എന്നാൽ എന്താണ് മരണകാരണമെന്ന് അന്വേഷണത്തിലെ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു