വയനാട്ടിലേക്ക് മീനെടുത്ത് വിൽപ്പന നടത്തുന്നുവെന്ന പേരിൽ ബലേനോ കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന, അറസ്റ്റ്

Published : Aug 03, 2023, 12:14 AM IST
വയനാട്ടിലേക്ക് മീനെടുത്ത് വിൽപ്പന നടത്തുന്നുവെന്ന പേരിൽ ബലേനോ കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന, അറസ്റ്റ്

Synopsis

മാരകലഹരി മരുന്നായ 12.45 ഗ്രാം എം ഡി എം എ- യുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്:  മാരകലഹരി മരുന്നായ 12.45 ഗ്രാം എം ഡി എം എ- യുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് (24) നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ  ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.  കെഎൽ 57 യു -9342 നമ്പർ ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ പിടിയിലാവുന്നത്.
  
എം ഡി എം എ യുടെ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് അറസ്റ്റ്.  ബെംഗളൂരു, മൈസൂരു  എന്നിവിടങ്ങളിൽ നിന്നും ഗ്രാമിന് 1500 രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളിൽ എത്തിച്ചു 5000 രൂപക്ക് വരെ  വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

Read more: 'ആരും തട്ടിക്കൊണ്ടുപോകാതെ നോക്കണമെന്നാണ് ഭർത്താവ് പറയുന്നത്', ചന്ദ്രികേച്ചി വലിയ സന്തോഷത്തിലാണെന്ന് ജിൻസി

കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും മത്സ്യം എടുത്ത് വയനാട് വില്പന നടത്തുന്നതിന്റെ മറവിലാണ് മയക്കു മരുന്ന് വില്പനയും.ഇയാളെ താമരശ്ശേരി ജെ.എഫ്. സി.എം കോടതി റിമാൻഡ് ചെയ്തു.  താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെയും നർകോട്ടിക് ഡി വൈ എസ് പി കെ.എസ് ഷാജിയുടെയും മേൽ നോട്ടത്തിലുള്ള സംഘത്തിൽ പെട്ട താമരശ്ശേരി എസ് ഐ ജിതേഷ് കെ എസ് സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, എസ് സി പി ഒ ജയരാജൻ. എൻ എം, ജിനീഷ് പി പി , എ എസ് ഐ സജീവ് ടി ,എസ് സി പി ഒ. ഷിനോജ് പി പി, മുജീബ്. എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നു വേട്ട നടത്തിയത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ