ജീവന്‍ വെടിഞ്ഞും ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയും: കെ.പി. ശശികല

By Web TeamFirst Published Oct 26, 2018, 9:47 AM IST
Highlights

സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം.

കണ്ണൂര്‍: വിശ്വാസികള്‍ ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. നവംബര്‍ അഞ്ചിന് ശബരിമല നട തുടക്കും. അതിന് ശേഷം ആചാരലംഘനം ഉണ്ടായാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ഈ സ്ഥിതിയാണെങ്കില്‍ ശബരിമലയിലും ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടില്ലന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

ഇതുവരെ ഇടത്പക്ഷം അധികാരത്തില്‍ വന്ന സമയത്തൊന്നും ശബരിമലയിലെ ആചാര പരിഷ്കരണത്തിന് തയ്യാറായിരുന്നില്ല. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിലോ സ്ത്രീ പ്രവേശനവാദം ഉയരുന്ന സമയത്ത് എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ ഈ ആവശ്യവുമായി രംഗത്ത് വന്നില്ല. ഇപ്പോള്‍ കോടതിവിധിയുടെ പേരുപറഞ്ഞ് വിശ്വാസികളുടെ വികാരം മുറിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.

click me!