
കാസർഗോഡ്: കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസം പ്രമേയം പരാജയപ്പെട്ടു. സിപിഐ അംഗവും ബിജെപി അംഗങ്ങളും ചർച്ചയിൽ നിന്ന് വിട്ട് നിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്.
പതിനാറംഗ ഭരണസമിതിയിൽ സിപിഎമ്മിന് ആറ് അംഗങ്ങൾ. സിപിഐക്ക് ഒരംഗം. ആറ് അംഗങ്ങളുള്ള യുഡിഎഫ് വിമതരും മൂന്ന് അംഗങ്ങളുള്ള ബിജെപിയും ചേർന്നാണ് ഭരണം. കോൺഗ്രസ് വിമതയാണ് പ്രസിഡന്റ്. ആറ് അംഗങ്ങൾ പ്രമയത്തെ അനുകൂലിച്ചപ്പോൾ നാലുപരാണ് എതിർത്തത്. മൂന്ന് ബിജെപി അംഗങ്ങളും സ്വതന്ത്രനും വിട്ട് നിന്നു. സിപിഐ അംഗവും കോൺഗ്രസ് വിമതനും ചർച്ചക്ക് എത്തിയില്ല.
ബിജെപി അംഗമായ വൈസ് പ്രസിഡെന്റിനെ നേരത്തെ സിപിഎം അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. അന്ന് കൂടെ നിന്ന സിപിഐയുടേയും യുഡിഎഫ് വിമതരുടേയും പിന്തുണ ഇത്തവണ ഉറപ്പാക്കാനായില്ല. അടുത്ത മാസം ഏഴിനാണ് വൈസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പ്. അന്ന് ആര് ആരോക്കെ പിന്തുണയ്ക്കുമെന്ന കൗതുകത്തിലാണ് കുറ്റിക്കോലിലെ ജനങ്ങൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam