
മൂന്നാര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്‍റെ പേരില്‍ കലാപം സ്യഷ്ടിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എ കെ മണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കൊലയാളികളെ കണ്ടത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവാക്കളെ കലാപം സ്യഷ്ടിക്കാന്‍ അയച്ച് അവരുടെ ജീവന്‍ കളയുന്നതിന് പാര്‍ട്ടി തയാറല്ല. അഭിമന്യുവിന്‍റെ വിയോഗത്തിന്‍റെ പേരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല.
എന്നാല്‍, വീടിന്റെ അത്താണിയായിരുന്ന രണ്ട് യുവാക്കളെ പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ പേരില്‍ കൊലപ്പെടുത്തിവരെ സര്‍ക്കാര്‍ കണ്ടെത്തണമെന്നും ഹാര്‍ത്താലിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഹര്‍ത്താല്‍ മൂന്നാറിനെ വലിയ തോതില്‍ ബാധിച്ചില്ല. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും കെഎസ്ആര്‍ടിസിയടക്കമുള്ള വാഹനങ്ങല്‍ സര്‍വ്വീസ് നടത്തുകയും ചെയ്തു. നേതാക്കള്‍ കച്ചവടസ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന് ശ്രമിച്ചതുമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam