പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു; പൊലീസ് കേസെടുത്തു

Published : Jun 18, 2022, 10:28 AM IST
പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു; പൊലീസ് കേസെടുത്തു

Synopsis

മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി

തിരുവനന്തപുരം: തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച, മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു