
തിരുവനന്തപുരം: കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിനു കീഴിലെ ലൈൻമെയ്ന്റനൻസ് സെക്‌ഷനിലെ കരാർ ജീ വനക്കാരുടെ ദിവസവേതനം വർ ധിപ്പിച്ചു. ഇലക്ട്രിസിറ്റി വർക്കർ മാർക്ക് 850 രൂപയും ലൈൻമാൻ മാർക്ക് 950 രൂപയുമാണു വർധിപ്പിച്ച നിരക്ക്. നിലവിൽ ഇത് 675 രൂപയും 755 രൂപയുമാണ്.
പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും തകരാറുകൾ പരിഹരിക്കുന്നതി ന് സ്‌ഥിരജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാര മുള്ള ദിവസക്കൂലി മാത്രമാണു ലഭിക്കുന്നത്.
വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന് സമാനായ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻമെയിന്റനൻസ് വിഭാഗങ്ങളിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബോർഡ് ഇക്കാര്യം പരിഗണിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam