
ആലപ്പുഴ: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന ഈ പാക്കേജിലേക്ക് ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതൽ 80 വയസ്സുവരെയുള്ളവർക്ക് 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് കവറേജും കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നു.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കാസർഗോഡ് വരെ കെഎസ്ആർടിസി ബസിലും, അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചിലവ് യാത്രക്കാർ വഹിക്കണം. എന്നാൽ കാസർഗോഡ് മുതൽ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചിലവ് പാക്കേജിന്റെ ഭാഗമാണ്. ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജിൽ ഉൾപ്പെടുന്നു. ഗോവയ്ക്ക് പുറമെ ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ഉടൻ സർവീസുകൾ ആരംഭിക്കും. ഇതിനായി 10 പുതിയ എസി ബസുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874.
ആലപ്പുഴ: 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe)
ചേർത്തല: 9100 രൂപ (AC Scania) & 8380 രൂപ (Super Deluxe)
ചെങ്ങന്നൂർ: 9600 രൂപ (AC Scania) & 8770 രൂപ (Super Deluxe)
എടത്വ: 9420 രൂപ (AC Scania) & 8630 രൂപ (Super Deluxe)
ഹരിപ്പാട്: 9470 രൂപ (AC Scania) & 8670 രൂപ (Super Deluxe)
കായംകുളം: 9550 രൂപ0 (AC Scania) & 8730 രൂപ (Super Deluxe)
മാവേലിക്കര: 9530 രൂപ (AC Scania) & 8720 രൂപ (Super Deluxe)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam