ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു 

Published : Jan 01, 2023, 04:26 PM ISTUpdated : Jan 01, 2023, 06:45 PM IST
ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു 

Synopsis

പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.

പത്തനംതിട്ട : ശബരിമല പാതയിലെ ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് മറിഞ്ഞു. പമ്പ യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതര പരിക്കില്ല.

പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം

പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 ജീവനുകളാണ് പൊലിഞ്ഞത്. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 

ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ട പുതുവർഷം പുലർന്നത്. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടിൽ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച; രണ്ട് പേരെ ചുമതലകളിൽ നിന്ന് നീക്കി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം