മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published : Sep 27, 2024, 07:14 PM IST
മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Synopsis

പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.   

കൊച്ചി: മൂവാറ്റുപുഴ- പിറവം റോഡിൽ വാഹനാപകടം. എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു.  കോതമംഗലം എം എ കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.  മൂവാറ്റുപുഴ ഭാഗത്ത്‌ നിന്ന് പിറവം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസുമായാണ് കാർ  കൂട്ടിയിടിച്ചത്. പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും