
ഇടുക്കി : മൂവാറ്റുപുഴ തൃക്കളത്തൂരിൽ കെഎസ്ആർടിസി (ksrtc)ബസും കാറും (car) കൂട്ടിയിടിച്ച് അപകടം (accident). ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിർത്തിയിട്ട വാനിൽ ബൈക്കിടിച്ച് കയറി അപകടം, പൊലീസുകാരൻ മരിച്ചു
തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്. പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.
പാലക്കാട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു; വെട്ടിയത് അഞ്ചംഗ സംഘം
പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളാണ് ശ്രീനിവാസനേറ്റിരുന്നത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. READ MORE HERE ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam