കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ഇടുക്കി അടിമാലിയിൽ ഒരാൾ മരിച്ചു

Published : Sep 03, 2025, 10:44 PM IST
accident

Synopsis

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഊന്നുകൽ സ്വദേശി ജ്ഞാനേശ്വരനാണ് മരിച്ചത്. കെഎസ്ആർടിസി ബസ് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അടിമാലി ഇരുമ്പുപാലത്ത് വെച്ച് വാഹനങ്ങൾ തമ്മിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ജ്ഞാനേശ്വരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ആർജെഡി; വടകരയിൽ വോട്ട് മറിച്ചതിന് സസ്പെൻഷൻ
ആലുവ മുട്ടത്തെ മെട്രോ സ്റ്റേഷനിൽ എത്തിയ ദമ്പതികൾ തമ്മിൽ തർക്കം; പിന്നാലെ ഭാര്യയെ ഭർത്താവ് കുത്തി; പ്രതി കസ്റ്റഡിയിൽ