മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Published : Sep 03, 2023, 10:01 PM ISTUpdated : Sep 03, 2023, 10:26 PM IST
മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Synopsis

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്  കീഴൂരിൽ വച്ച് കാറുമായി ഉരസിയിരുന്നു. 

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്  കീഴൂരിൽ വച്ച് കാറുമായി ഉരസിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്നാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടിക്കലാശത്തിൽ പദയാത്ര, കാരണം പറഞ്ഞ് ചാണ്ടി; വോട്ട് തേടി അച്ചുവിന്‍റെ റോഡ് ഷോ! ആവേശമായി ജെയ്കിൻ്റെ പ്രസംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു