നിലവിളക്ക് കൊളുത്തിവെച്ച ശേഷം ദേവകി അമ്പലത്തിൽ പോയിരുന്നു. ഇതിനിടെയാണ് നിലവിളക്കിൽനിന്ന് സമീപത്തെ ജനലിന്റെ കർട്ടനിലേക്ക് തീ പടർന്നത്.

പാലക്കാട്: തച്ചമ്പാറയിൽ നിലവിളക്കിൽനിന്ന് തീ പടർന്ന് വീട്ടിലെ ​ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചു. ഇടുക്കുറിശ്ശി സിറ്റിയിലെ അധ്യാപികയായ ദേവകിയുടെ വീടിനുള്ളിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നിലവിളക്ക് കൊളുത്തിവെച്ച ശേഷം ദേവകി അമ്പലത്തിൽ പോയിരുന്നു. ഇതിനിടെയാണ് നിലവിളക്കിൽനിന്ന് സമീപത്തെ ജനലിന്റെ കർട്ടനിലേക്ക് തീ പടർന്നത്. പിന്നാലെ വീടിനുള്ളിൽ തീ ആളിപ്പടർന്നു. ഹാളിലുണ്ടായിരുന്ന സോഫയും എസിയും ടിവിയും മറ്റ് സാധനസാമ​ഗ്രികളും കത്തിനശിച്ചു.