യാത്രക്കിടെ കെഎസ്ആർടിസി ഡ്രൈവർ ബസിൽ കുഴഞ്ഞുവീണു

Published : Jan 26, 2019, 06:35 PM IST
യാത്രക്കിടെ കെഎസ്ആർടിസി ഡ്രൈവർ ബസിൽ കുഴഞ്ഞുവീണു

Synopsis

കാഞ്ഞിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ബസ് സ്റ്റാൻഡ് റോഡിൽ വെച്ചാണ് സന്തോഷിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. അപ്രതീക്ഷിതമായി ഷുഗർനില താഴ്ന്നതോടെ സന്തോഷ് തളർന്നു വീഴുകയായിരുന്നു.

കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസ് ഓടിച്ചുകൊണ്ടിരിക്കെ  ഡ്രൈവർ കുഴഞ്ഞു വീണു. കാഞ്ഞിരപ്പിള്ളി ബസ് സ്റ്റാൻഡിനു സമീപമാണ് ഓടിക്കൊണ്ടിരിക്കുന്ന  കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ  കൂരാലി സ്വദേശി സന്തോഷ് സീറ്റിൽ കുഴഞ്ഞു വീണത്. അപ്രതീക്ഷിതമായി ഷുഗർനില താഴ്ന്നതോടെയാണ് സന്തോഷ് തളർന്നു വീണത്.

കാഞ്ഞിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ബസ് സ്റ്റാൻഡ് റോഡിൽ വെച്ചാണ് സന്തോഷിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തളർന്നു വീഴുന്നതിനു മുന്നേ വാഹനം സുരക്ഷിതമായി നി‌ർത്താൻ സാധിച്ചതിനാൽ അപകടമൊഴിവായി. യാത്രക്കാരും നാട്ടുകാരും പൊലീസും ചേർന്ന്  ഉടൻ തന്നെ സന്തോഷിനെ  കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊൻകുന്നം ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവ‌ർ എത്തിയാണ് സർവ്വീസ് പൂർത്തീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ പാർട്ടിക്ക് പിന്നാലെ അവശരായി 60 പേർ, തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ സംശയം, ഭക്ഷണ സാംപിളുകൾ ശേഖരിച്ചു
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു