
കോഴിക്കോട്: കെഎസ്ആർടിസി ബസ് ഡ്രൈവറെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടി അനിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽ ഡ്രൈവറായിരുന്നു അനിൽ കുമാർ. ഡിവിഷണൽ ട്രാഫിക് ഓഫീസറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അപമാനിച്ചുവെന്ന് ആരോപിച്ച് അനിൽ കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
സസ്പെൻഷനെ തുടർന്നുണ്ടായ മനസ്സിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പൂളക്കടവ് പാലത്തിൽ നിന്ന് ഇന്നലെ ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമനസേനാവിഭാഗം തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതിനിടെ അനിൽ കുമാറിന്റെ മൃതദേഹം പുഴയിൽ പൊങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam