
തിരുവനന്തപുരം: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീ ഉയർന്നു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന് മുൻപിലെത്തിയപ്പോഴാണ് ബസിൽ നിന്ന് തീ ഉയർന്നത്. ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ഷോർട് സർക്യൂട്ടാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വലിയ അപകടം ആയിരുന്നില്ല. കെഎസ്ആർടിസിയുടെ തന്നെ ജീവനക്കാരെത്തി ബസിൽ പരിശോധന നടത്തുകയാണ്. തീ പൂർണമായും അണച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും ഓടിക്കൊണ്ടിരിക്കെ തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam