കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക് പരിക്ക്

Published : Apr 27, 2026, 04:06 PM IST
car

Synopsis

കൊല്ലം ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. കിളിമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറിലുണ്ടായിരുന്ന മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിലുണ്ടായിരുന്ന ഏഴുപേരുടെ പരിക്ക് സാരമുള്ളതല്ല. 

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ്സും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിൽ ഉണ്ടായിരുന്ന 7 പേരുടെ പരിക്ക് ഗുരുതരമല്ല.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കയറുമായി മുറിയില്‍ കയറി, രക്ഷക്കണം സാറേ...'; 40 കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഫോൺ, രക്ഷകരായി കൊട്ടാരക്കര പൊലീസ്
അ​ഗ്നിക്കാവടിയുടെ തീകുണ്ഡം ചാടിക്കടവേ ഭക്തൻ തീയിൽ വീണു, പൊള്ളലേറ്റ് ചികിത്സയിൽ