അ​ഗ്നിക്കാവടിയുടെ തീകുണ്ഡം ചാടിക്കടവേ ഭക്തൻ തീയിൽ വീണു, പൊള്ളലേറ്റ് ചികിത്സയിൽ

Published : Apr 27, 2026, 02:27 PM IST
Agnikavadi

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നി കാവടിയ്ക്കിടെ തീയിൽ വീണ് അപകടം. ആറ്റിങ്ങൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാവടി ഭക്തൻ കാലു തട്ടി വീണ് തീപൊള്ളലേറ്റത്. ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് അപകടം. മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ റിജുവിന്റെ ഇരു കൈകാലുകൾക്കും വയറ്റിലും പൊള്ളലേറ്റിറ്റുണ്ട്. റിജു കഴിഞ്ഞ വർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് ഒപ്പം കഴിഞ്ഞിരുന്ന പെൺ സൃഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി, തീ പടർന്ന് പൊള്ളലേറ്റ 56 കാരൻ മരിച്ചു
തുടർച്ചയായ മൂന്നാം ദിവസവും വീടിനുള്ളിൽ പെരുമ്പാമ്പ്! ആദ്യം വീടിന്‍റെ വരാന്തയിലും പിന്നെ സിറ്റൗട്ടിലും, ഇന്ന് മുറ്റത്ത്, ആശങ്കയിൽ കോന്നിയിലെ കുടുംബം