ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചു, വൃദ്ധൻ മരിച്ചു, കുട്ടികൾക്ക് പരിക്ക്

By Web TeamFirst Published Nov 4, 2021, 1:05 PM IST
Highlights

ബസ് കയറാനായി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ഇടിച്ചതും മേൽക്കൂര തകർന്ന് സോമൻ നായരുടെ ദേഹത്ത് വീണതും...

തിരുവനന്തപുരം: ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഭിത്തിയിൽ കെഎസ്ആ‍ർടിസി ബസ് (KSRTC Bus) ഇടിച്ച് കോൺക്രീറ്റ് മേൽക്കൂര തക‍ർന്ന് വീണ് വൃദ്ധൻ മരിച്ചു (Aryandu bus accident). സംഭവത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആര്യനാട്, ചെറുമഞ്ചിലാണ് സംഭവം നടന്നത്. . ചെറുമഞ്ച് സ്വദേശിയായ 65കാരൻ സോമൻ നായരാണ് മരിച്ചത്. 

ബസ് കയറാനായി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ഇടിച്ചതും മേൽക്കൂര തകർന്ന് സോമൻ നായരുടെ ദേഹത്ത് വീണതും. ​അപകടത്തി. ​ഗുരുതര പരിക്കേറ്റ സോമൻ നായ‍ർ ഉച്ചയ്ക്ക് രണ്ടരയോടെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ പത്തോളം പേരാണ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. 

ആര്യനാട്ടുള്ള ബാങ്കിൽ പോകുന്നതിന് ഇറങ്ങിയതായിരുന്നു സോമൻ നായർ. ഉള്ളിൽ കുടുങ്ങിയ ഇയാളെ കോൺക്രീറ്റ് പാളിയുടെ ഒരു വശം മാറ്റിയാണ് പുറത്തെടുത്തത്. തലയിലും നെഞ്ചിലും കാലിലും ഗുരുതര പരുക്കേറ്റ സോമൻ നായരെ ഉടൻ ആശിപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പരിക്കേറ്റ വിദ്യാർഥികളായ ചെറുമഞ്ചൽ സ്വദേശിയായ ഗൗരി നന്ദന (18), മിഥുൻ (14), വിദ്യ (14), വൃന്ദ (14), വൈശാഖ് (14) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മേൽക്കൂരയുടെ കോൺക്രീറ്റിന്റെ ഒരു ഭാഗം മാത്രമാണ് തകർന്ന് വീണത്. കെട്ടിടത്തിനുള്ളിലെ ടെലിവിഷൻ കിയോസ്കിന്റെ ഭിത്തികളിൽ തട്ടി മേൽക്കൂരയുടെ ഒരു വശം ചരിഞ്ഞു നിന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. മേൽക്കൂര പൂർണ്ണമായും നിലംപൊത്തിയിരുന്നെങ്കിൽ കുട്ടികളുൾപ്പെടെയുള്ളവർ അതിന് അടിയിൽ പെടുമായിരുന്നു. 

click me!