റോഡ് പണിയും തിരക്കും, ഇടുങ്ങിയ വഴിയിൽ വെച്ച് ഓവർടേക്കിംഗ്; ബാരിക്കേഡുകൾ തകർത്ത് കെഎസ്ആർടിസി ബസ്

Published : Nov 11, 2024, 08:40 PM IST
റോഡ് പണിയും തിരക്കും, ഇടുങ്ങിയ വഴിയിൽ വെച്ച് ഓവർടേക്കിംഗ്;  ബാരിക്കേഡുകൾ തകർത്ത് കെഎസ്ആർടിസി ബസ്

Synopsis

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡ് നിർമാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ ദേശിയ പാതയിലെ നിർമാണത്തിനായി വെച്ച ബാരിക്കേഡുകൾ ഇടിച്ച് തകർത്ത് കെഎസ്ആർടിസി ബസ്.  അപകടത്തിൽ നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബാരിക്കേഡ് ഇടിച്ച് തകർത്തത്.

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡ് നിർമാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിന്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിന്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വ ഡിപ്പോയിലേതാണ് ബസ്സ്. 

Read More : പാചക വാതക ലോറി ബുള്ളറ്റിലിടിച്ചു, കാലിൽ ടയർ കയറി യുവാവിന് ഗുരുതര പരിക്ക്; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം