കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ തല്ലി, പിടിയിലായത് മറ്റൊരു കേസിൽ!

Published : Jul 29, 2023, 12:05 AM IST
കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ തല്ലി, പിടിയിലായത് മറ്റൊരു കേസിൽ!

Synopsis

നേമത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ

തിരുവനന്തപുരം: നേമത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ ജൂൺ 22 -ന് രാത്രിയാണ് വീട്ടുപരിസരത്ത് പാർക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേൽ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാർ ഡാം പൊലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിൻകീഴ് ഇൻസ്പെക്ടർ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 

ജൂൺ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജങ്ഷനിൽ വച്ച് കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read more:  'മര്യാദയുള്ള തടവുകാരെ പാർപ്പിക്കാം'; സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ വേണം; ജസ്റ്റിസ് അലക്സാണ്ടർ തോമസ്

അതേസമയം, വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ചെമ്പുകുട്ടകവും, സീലിംഗ് ഫാനുകളും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയിൽ വീട്ടിൽ ബിജു ബാബു (32) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. മൂന്നു പ്രതികൾ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതിയെയാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. പാണ്ടനാട് പറമ്പത്തൂർപടി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ