യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചു; കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ 5 കിലോമീറ്ററോളം ഓടി

Published : Mar 08, 2025, 10:24 AM IST
യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചു; കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ 5 കിലോമീറ്ററോളം ഓടി

Synopsis

ഇതോടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞത്. 

പത്തനംതിട്ട: യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനാൽ കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. 5 കിലോമീറ്റർ ദൂരമാണ് ബസ് ഓടിയത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചത്. ഇതോടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസ്സിൽ കയറി കണ്ടക്ടർ പിന്നീട് കരവാളൂരിൽ എത്തുകയായിരുന്നു. 

ബൈക്കിലെത്തി മൂവര്‍ സംഘം, യുവതിയോട് 100 രൂപ ചോദിച്ച് തര്‍ക്കമായി; ഇസ്രയേലി യുവതിയടക്കം ബലാത്സംഗത്തിനിരയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു