എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു

Published : Jan 28, 2026, 09:11 PM IST
KSRTC Bus accident

Synopsis

കൊല്ലം എംസി റോഡിൽ കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർമാരെ ഉൾപ്പെടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു കെ എസ് ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന പെട്രോൾ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെയും യാത്രക്കാരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ബസിലെയും ടാങ്കർ ലോറിയിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടത് നെഞ്ചിൽ വേദനയുണ്ടെന്ന് യുവാവ്, എക്സ്റെയെടുത്തത് വലത് ഭാ​ഗത്ത്; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി
ഒരു കോടിയോളം വിലമതിക്കുന്ന കരിമീനും കാരയും ചെമ്മീനും; 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ ചത്തുപൊങ്ങി, കനത്ത ആശങ്ക