വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസിയുടെ ടയർ ഊരിപ്പോയി, 30 ഓളം യാത്രക്കാർ ബസിൽ; ഒഴിവായത് വലിയ അപകടം

Published : Feb 22, 2026, 10:59 AM IST
ksrtc bus tire

Synopsis

പിറവത്ത് നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുൻവശത്തെ ടയർ ഊരിപ്പോയി. മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് നിരങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണ്.

കൊച്ചി: സർവീസിനിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി. ടയർ ഊരിപ്പോയതോടെ വാഹനം നിയന്ത്രണം വിട്ട് കുറച്ച് ദൂരം നിരങ്ങിയെങ്കിലും ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിന്‍റെ ടയറാണ് ഊരിപ്പോയത്. ബസ് മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോഴാണ് മുന്നിലെ ഇടത് ടയർ ഊരി തെറിച്ച് പോയത്. ഈ സമയം ബസിൽ മുപ്പതിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു.

എതിർ വശത്ത് നിന്നോ പിന്നിൽ നിന്നോ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ടയർ ഊരിപ്പോയതിനെ തുടർന്ന് ബസ് തനിയെ നിരങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കൂത്താട്ടുകുളം ഭാഗത്ത് നിന്നുമെത്തിയ മറ്റൊരു ബസിൽ മാറ്റിക്കയറ്റി. ഗാരേജിൽ നിന്നുമെത്തിയ മെക്കാനിക്കുകൾ ടയർ വീണ്ടും ഘടിപ്പിച്ച് ബസ് പിറവത്തേക്ക് മാറ്റി. കൂത്താട്ടുകുളത്തും പിറവത്തും ഗാരേജുകളും പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരിക്കെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാണിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി ഭീഷണി, തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് പിടിച്ചെടുത്തു
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ 4 മെഡിക്കൽ പിജി സീറ്റുകൾ കൂടി, അനുമതി ലഭിച്ചു