
അമ്പലപ്പുഴ: ദേശീയ പാതയിൽ വളഞ്ഞവഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്ന് പകൽ 11 മണിയോടെ വിൽ ഊരിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. പ്ലൈറ്റ് ഒടിഞ്ഞതിനെത്തുടർന്ന് ബസിന്റെ മുൻ ചക്രം ഊരിപ്പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഈ സമയം എസ് എൻ കവലയിലെ കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനായി നിരവധി വാഹനങ്ങൾ എത്തിയിരുന്നതിനാൽ, ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam